ഗാസിയാബാദിൽ മൂന്ന് നില വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു

രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Ghaziabad

ഗാസിയാബാദ്: ഗാസിയാബാദില്‍ മൂന്ന് നില വീടിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. ബുധനാഴ്ച രാത്രി ഗാസിയാബാദിലെ ലോനി ഏരിയയിലാണ് സംഭവം. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം അഞ്ച് പേരാണ് ദാരുണമായി മരിച്ചത്. 

Advertisment

രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി.

നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ അഗ്‌നിശമന സേനാംഗങ്ങള്‍ തീയണക്കുകയും ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ പുറത്തെടുക്കുകയും ചെയ്തു. എന്നാല്‍, മുകളിലത്തെ നിലയിലുള്ളവര്‍ക്ക് രക്ഷപ്പെടാനായില്ല. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനും  മരിക്കുകയായിരുന്നു.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പോലീസും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.

Advertisment