ഡല്‍ഹി: വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയിലാണ് സംഭവം.
മാണ്ഡി ജില്ലയിലെ ചൗഹാര്‍ഘട്ടിയിലെ വര്‍ദ്ധനിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
മരിച്ച അഞ്ചുപേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് മാണ്ഡി എസ്പി സാക്ഷി വര്‍മ്മ പറഞ്ഞു. മരിച്ച കുട്ടിക്ക് 16 വയസ്സായിരുന്നു പ്രായം.
മരിച്ചവരില്‍ ബാക്കിയുള്ളവര്‍ 25 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്.