ഛത്തിസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടൽ. 12 മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് സൈനികർക്ക് വീരമൃത്യു

ദന്തേവാഡ-ബിജാപൂർ ഡിആർജി, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സിആർപിഎഫ്, കോബ്ര കമാൻഡോകൾ എന്നിവരുടെ സംയുക്ത സംഘം രാവിലെ 9 മണിയോടെ ഇടതൂർന്ന വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 

New Update
Security personnel during an encounter with Maoists

റായിപ്പൂർ: ഛത്തിസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Advertisment

ഛത്തീസ്ഗഡിലെ വെസ്റ്റ് ബസ്തർ ഡിവിഷനിൽ ബിജാപൂർ-ദന്തേവാഡ അന്തർ ജില്ലാ അതിർത്തിയിൽ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. 


ദന്തേവാഡ-ബിജാപൂർ ഡിആർജി, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സിആർപിഎഫ്, കോബ്ര കമാൻഡോകൾ എന്നിവരുടെ സംയുക്ത സംഘം രാവിലെ 9 മണിയോടെ ഇടതൂർന്ന വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 


ഓപ്പറേഷൻ നിർണായക ഘട്ടത്തിലാണെന്നും മാവോയിസ്റ്റുകൾക്കെതിരെ ആക്രമണം നടന്നുവരികയാണെന്നും ബിജാപൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് എസ്എൽആർ റൈഫിളുകൾ, 303 റൈഫിളുകൾ, മറ്റ് ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ സൈന്യം പിടിച്ചെടുത്തു. 


കൊല്ലപ്പെട്ടവരെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹെഡ് കോൺസ്റ്റബിൾ മോനു വഡാഡി, കോൺസ്റ്റബിൾമാരായ ഡുകാരു ഗോണ്ടെ, രമേശ് സോഡി എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.


ഇതോടെ ഈ വർഷം ഛത്തിസ്ഗഢിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 270 ആയി ഉയർന്നു. ഇതിൽ 241 പേരെ ബസ്തർ ഡിവിഷനിൽ വെച്ചാണ് വധിച്ചത്. 

റായ്പൂർ ഡിവിഷനിലെ ഗരിയാബന്ദ് ജില്ലയിൽ ഇരുപത്തിയേഴ് പേർ കൊല്ലപ്പെട്ടപ്പോൾ ദുർഗ് ഡിവിഷനിലെ മൊഹ്‌ല-മാൻപൂർ-അംബഗഡ് ചൗക്കി ജില്ലയിൽ രണ്ട് പേരെ വധിച്ചു.

Advertisment