/sathyam/media/media_files/2025/12/29/untitled-2025-12-29-15-08-55.jpg)
ഡല്‍ഹി: വിമാനയാത്രക്കാരുടെ പരാതികള്‍ക്കും യാത്രാതടസ്സങ്ങള്‍ക്കും ഉടനടി പരിഹാരം കാണുന്നതിനായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ന്യൂഡല്‍ഹിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പാസഞ്ചര്‍ അസിസ്റ്റന്‍സ് കണ്‍ട്രോള്‍ റൂം സജ്ജമാക്കി.
ഡിസംബര്‍ 10 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ കേന്ദ്രം, വിമാനങ്ങള്‍ വൈകുന്നതും ബാഗേജ് നഷ്ടപ്പെടുന്നതും ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ പ്രശ്‌നങ്ങളില്‍ തത്സമയ ഇടപെടല്‍ ഉറപ്പാക്കുന്നു. വിവിധ എയര്‍ലൈനുകളുമായും വിമാനത്താവള അധികൃതരുമായും ഏകോപനം നടത്തി പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിവിധ വിമാനക്കമ്പനികള്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഈ കണ്‍ട്രോള്‍ റൂമില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.
വിമാന സര്‍വീസുകള്‍ നിരീക്ഷിക്കാനും യാത്രക്കാരുടെ കോളുകള്‍ക്ക് മറുപടി നല്‍കാനും ആവശ്യമായ സഹായങ്ങള്‍ ഏകോപിപ്പിക്കാനുമാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us