വാഷിംഗ്ടണ്‍: ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സഹയാത്രികനെ പ്രകോപനമില്ലാതെ ആക്രമിച്ച 21 വയസ്സുള്ള ഇന്ത്യന്‍ വംശജനായ ഇഷാന്‍ ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
ന്യൂവാര്‍ക്കില്‍ നിന്നുള്ള യാത്രക്കിടയിലാണ് സംഭവം നടന്നത്. ഫിലാഡല്‍ഫിയയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ, കീനു ഇവാന്‍സ് എന്ന യാത്രികനെയാണ് ഇഷാന്‍ ആക്രമിച്ചത്.
സംഭവത്തില്‍ ഇഷാന്‍ ശര്‍മ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. വിമാനം മിയാമിയില്‍ ഇറങ്ങിയതോടെ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. കീനു ഇവാന്‍സിന്റെ വിശദീകരണം പ്രകാരം,വിമാനം പറന്നുയര്‍ന്നപ്പോള്‍ തന്നെ ഇഷാന്‍ ശര്‍മ്മ അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി.
ധ്യാനത്തിലിരിക്കവെയാണ് ഇഷാനില്‍ നിന്ന് പ്രകോപനം ഉണ്ടായത്. ഇഷാന്‍ ശര്‍മ്മ വിചിത്രമായ കാര്യങ്ങള്‍ പിറുപിറുക്കുകയും, വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് ഇവാന്‍സ് പറഞ്ഞു.
'എന്നെ വെല്ലുവിളിച്ചാല്‍ അത് നിന്റെ മരണത്തിലായിരിക്കും കലാശിക്കുക,' എന്ന് ഇഷാന്‍ പറഞ്ഞതായും ഇവാന്‍സ് കൂട്ടിച്ചേര്‍ത്തു.
ഇഷാന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥനായതിനാല്‍ കീനു ഇവാന്‍സ് ക്യാബിന്‍ ക്രൂവിനോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇതാണ് ഇഷാനെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ഇഷാന്‍ ശര്‍മ്മയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.