വിമാന ടിക്കറ്റ് നിരക്കുകള്‍ എല്ലാ കാലത്തും നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു. മന്ത്രിയുടെ പ്രതികരണം ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍

ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ ആണ് മന്ത്രിയുടെ പ്രതികരണം.

New Update
RAM-MOHAN

ന്യൂഡല്‍ഹി: വിമാന ടിക്കറ്റ് നിരക്കുകള്‍ എല്ലാ കാലത്തും നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു.

Advertisment

ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭയില്‍ ആണ് മന്ത്രിയുടെ പ്രതികരണം. 

സീസണ്‍ അനുസരിച്ച് ടിക്കറ്റ് ഡിമാന്‍ഡിലുണ്ടാകുന്ന മാറ്റം നിരക്ക് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി വ്യക്തമാക്കി. 

വിമാനക്കമ്പനികള്‍ ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തുന്നതിനെതിരെ ഉയരുന്ന ആശങ്കകള്‍ക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.

വ്യോമയാന മേഖലയില്‍ 'അസാധാരണ സാഹചര്യങ്ങള്‍' ഉണ്ടാകുമ്പോള്‍ ഇടപെടാനും നിരക്കുകള്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. 

കോവിഡ് -19 പാന്‍ഡെമിക്, മഹാകുംഭമേള, പഹല്‍ഗാം ആക്രമണം, ഇന്‍ഡിഗോ പ്രതിസന്ധി തുടങ്ങിയ സാഹചര്യത്തില്‍ ഈ അധികാരം കേന്ദ്രം പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, എല്ലാകാലത്തും നിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും മന്ത്രി അറിയിച്ചു.

'രാജ്യത്തെ വിമാന നിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ വേണമെന്ന് ആവശ്യത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

വിമാന ടിക്കറ്റ് നിരക്ക് എല്ലാ ദിവസവും ഉയരുന്നില്ല, ചില സീസണുകളിലാണ്, ഓണക്കാലത്ത് കേരളത്തിലേക്ക് എന്ന പോലെ മിക്ക ആളുകള്‍ക്കും യാത്ര ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഈ സ്ഥലത്ത് പ്രത്യേക ഡിമാന്‍ഡ് ഉണ്ടാകുന്നു.

 ഇവയെല്ലാം പ്രത്യേക സീസണുകളാണ്, ഒരു പ്രത്യേക മേഖലയ്ക്ക് ഒരു വര്‍ഷം മുഴുവന്‍ നിരക്കുകള്‍ പരിമിതപ്പെടുത്താന്‍ കഴിയില്ല. 

വിപണിയിലെ ഡിമാന്‍ഡും ലഭ്യതയുമാണ് വിമാനക്കൂലി സ്വാഭാവികമായി നിയന്ത്രിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisment