New Update
/sathyam/media/media_files/2025/09/12/untitled-2025-09-12-14-31-46.jpg)
ഡല്‍ഹി: ഉത്തരാഖണ്ഡില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെറാഡൂണ്‍ സന്ദര്‍ശിച്ചു.
Advertisment
സന്ദര്‍ശന വേളയില്‍ അദ്ദേഹം ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തുകയും വെള്ളപ്പൊക്ക ബാധിത കുടുംബങ്ങളുമായി സംവദിക്കുകയും ചെയ്തു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ക്ക് 1,200 കോടി രൂപയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അദ്ദേഹം പ്രഖ്യാപിച്ചു.
കൂടാതെ, വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം അനാഥരായ കുട്ടികള്‍ക്കായി പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം സമഗ്രമായ സഹായം അദ്ദേഹം പ്രഖ്യാപിച്ചു.
എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ആപ്ദ മിത്ര വളണ്ടിയര്‍മാരുമായും പ്രധാനമന്ത്രി സംവദിച്ചു.