Advertisment

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു; യുപിയില്‍ മാത്രം മരണം 55 കടന്നു, ജനങ്ങള്‍ ആശങ്കയില്‍

New Update
assam Untitledni

ഡൽഹി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യുപിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 55 കടന്നു.

Advertisment

ബ്രഹ്മപുത്ര അടക്കമുള്ള നദികളിലെ ജലനിരപ്പ് അപകടനിലക്ക് മുകളില്‍ തുടരുകയാണ്. ശക്തമായ ഇടിമിന്നലില്‍ 43 ലധികം ആളുകള്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. പ്രളയക്കെടുതിയിലായ സംസ്ഥാനങ്ങളില്‍ എന്‍ ഡി ആര്‍ ആഫ് ടീമുകളെ വിന്യസിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

 വരും മണിക്കൂറുകളിലും ദില്ലി, യുപി രാജസ്ഥാന്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

 

Advertisment