Advertisment

അസമിലെ പ്രളയബാധിതര്‍ക്ക് എല്ലാ സഹായവും നൽകുമെന്ന് അമിത് ഷാ; ഹിമന്ത ബിശ്വ ശർമ്മയുമായി ചര്‍ച്ച നടത്തി

പ്രളയബാധിത സംസ്ഥാനത്തിന് എല്ലാ സഹായവും നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രി എക്‌സില്‍ കുറിച്ചു.

New Update
Flood

ഡൽഹി : അസമില്‍ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലെ സ്ഥിതി വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ചര്‍ച്ച ചെയ്‌തു.

Advertisment

ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇരകളെ രക്ഷിക്കുമെന്നും ഷാ അസമിലെ ദുരിതബാധിതർക്ക് ഉറപ്പ് നൽകി.

പ്രളയബാധിത സംസ്ഥാനത്തിന് എല്ലാ സഹായവും നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രി എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ഒരു മാസമായി അസമിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. വ്യാപകമായ നാശനഷ്‌ടങ്ങളും ഉണ്ടായി. പ്രളയത്തെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളാണ് ഭവനരഹിതരായത്.

സംസ്ഥാനമൊട്ടാകെ 2.42 ദശലക്ഷത്തിലധികം ആളുകളെ ഇതുവരെ പ്രളയം ബാധിച്ചു എന്നാണ് കണക്കുകള്‍. ധൂബ്രിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായത്. 63,490.97 ഹെക്‌ടർ വിളകൾ വെള്ളത്തിനടിയിലായി. ശനിയാഴ്‌ച വരെ കുറഞ്ഞത് 92 മൃഗങ്ങള്‍ക്കെങ്കിലും പ്രളയത്തില്‍ ജീവന്‍ നഷ്‌ടമായി എന്നാണ് ഔദ്യോഗിക കണക്ക്.

Advertisment