ഡല്‍ഹി: ഡല്‍ഹിയെ പിടികൂടി കനത്ത മൂടല്‍മഞ്ഞ്. ഇന്ന് കുറഞ്ഞത് ആറ് വിമാനങ്ങളെങ്കിലും റദ്ദാക്കുകയും 95 എണ്ണം വൈകുകയും ചെയ്തു.
ശനിയാഴ്ച നഗരം ഒമ്പത് മണിക്കൂര്‍ സീറോ വിസിബിലിറ്റിയ്ക്കാണ് സാക്ഷ്യം വഹിച്ചത്.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ രാവിലെ ഇന്ന് 8 മണിക്ക്, 6 വിമാനങ്ങള്‍ റദ്ദാക്കുകയും 114 വിമാനങ്ങള്‍ ശരാശരി 18 മിനിറ്റ് വൈകുകയും ചെയ്തതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ പറയുന്നു
ശനിയാഴ്ച, കുറഞ്ഞത് 48 വിമാനങ്ങളെങ്കിലും റദ്ദാക്കിയിരുന്നു. 564 വിമാനങ്ങള്‍ വൈകി.
ശനിയാഴ്ച രാവിലെ 5.30 ന് താപനില 10 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ശനിയാഴ്ച ഇതേ സമയം 10.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനിലയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പറയുന്നു.