/sathyam/media/media_files/g9CFMirN18fYNudUqZsd.jpg)
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ മാതൃകയാക്കണമെന്ന് ഡിഎംകെ എംപി ദയാനിധി മാരൻ. തനിക്ക് വോട്ട് ചെയ്യാത്ത ആളുകൾക്ക് വേണ്ടിയും മോദി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് ഡിഎംകെ എംപിയുടെ പ്രതികരണം.
“നമ്മുടെ മുഖ്യമന്ത്രി എം കെ സ്റ്റാലിനിൽ നിന്ന് പ്രധാനമന്ത്രി ചില നല്ല ഉപദേശങ്ങൾ സ്വീകരിക്കേണ്ട സമയമായി എന്ന് ഞാൻ കരുതുന്നു. തനിക്ക് വോട്ട് ചെയ്ത ആളുകൾക്ക് വേണ്ടി മാത്രമല്ല തനിക്ക് വോട്ട് ചെയ്യാത്ത ആളുകൾക്ക് വേണ്ടിയും താൻ പ്രവർത്തിക്കുമെന്നും, അത് കടമയാണെന്നുമായിരുന്നു സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞത്. ഇന്ന് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് തൻ്റെ പാർട്ടിക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് തന്നെ പിന്തുണയ്ക്കുന്ന പാർട്ടികൾക്ക് വേണ്ടി മാത്രമാണ്,” ദയാനിധി മാരൻ പറഞ്ഞു.
നേരത്തെ, രണ്ട് സംസ്ഥാനങ്ങൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളെയും ബജറ്റിൽ സർക്കാർ അവഗണിച്ചുവെന്ന് ആരോപിച്ച് ഇന്ത്യാ മുന്നണി രാജ്യസഭയിൽ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു.
കേന്ദ്ര ബജറ്റില്‍ ബീഹാറിനും ആന്ധ്രാപ്രദേശിനും മാത്രമാണ് ഫണ്ടുകളും പദ്ധതികളും നൽകിയതെന്ന് പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us