ബ്ലിങ്കിറ്റിനും സ്വിഗ്ഗിക്കും കേന്ദ്രത്തിന്റെ പിടിവീണു. 10 മിനിറ്റ് ഡെലിവറി ഇനിയില്ല ! നിർണായക തീരുമാനം ഡെലിവറി ഏജന്റിന്റെ സുരക്ഷ മുൻനിർത്തി

New Update
swiggy cheat

ഡൽഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഭക്ഷണ, സ്റ്റേഷനറി ഉത്പന്നങ്ങളുടെ വിതരണക്കാരായ ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സൊമാറ്റോ എന്നിവര്‍ പത്ത് മിനിറ്റിനുള്ളില്‍ ഡെലിവറിയെന്ന അവരുടെ നയം പിന്‍വലിച്ചു. 

Advertisment

ഡെലിവറി പങ്കാളികളുടെ റോഡ് സുരക്ഷയും മാനസിക സമ്മർദ്ദവും കണക്കിലെടുത്താണ് കേന്ദ്ര തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിണ് തീരുമാനമെടുത്തത്.

പുതിയ തീരുമാനത്തെ തുടർന്ന് ബ്ലിങ്കിറ്റ് ’10 മിനിറ്റിൽ ഡെലിവറി’ എന്ന ടാഗ്‌ലൈൻ ‘നിങ്ങളുടെ വാതിൽപ്പടിയിൽ ഉൽപ്പന്നങ്ങളെത്തിക്കും’ എന്ന രീതിയിലേക്ക് പരിഷ്കരിച്ചു. 

മെച്ചപ്പെട്ട വേതനത്തിനും സാമൂഹിക സുരക്ഷയ്ക്കും വേണ്ടി ഡിസംബർ 25-ന് തൊഴിലാളി യൂണിയനുകൾ നടത്തിയ പ്രതിഷേധങ്ങളും സമര പ്രഖ്യാപനങ്ങളും സർക്കാരിന്റെ ഈ തീരുമാനത്തിന് വേഗത കൂട്ടി.

Advertisment