ജി-20, ജി-7, എസ്‌സിഒ, ക്വാഡിലും, ബ്രിക്‌സിലും ഇന്ത്യ സജീവ പങ്കുവഹിച്ചു. വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഇന്ത്യ തീവ്രവാദത്തിനെതിരെ ശബ്ദമുയർത്തി. 20 ലധികം രാജ്യങ്ങളിൽ പ്രവർത്തനങ്ങൾ നടത്തി. ജി-20 ആതിഥേയത്വം വഹിക്കുന്നത് മുതൽ ഇരുപത് രാജ്യങ്ങളിൽ പ്രവർത്തനങ്ങൾ നടത്തുന്നത് വരെ... കഴിഞ്ഞ വർഷം ഇന്ത്യയുടെ പ്രതിച്ഛായ എങ്ങനെ മെച്ചപ്പെട്ടു? വെളിപ്പെടുത്തി റിപ്പോർട്ട്

സാമ്പത്തിക ഉയര്‍ച്ച, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധി ആഗോള വെല്ലുവിളികളില്‍ ഇന്ത്യ ശക്തമായി നിലകൊണ്ടുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

New Update
Untitledgggg

ഡല്‍ഹി: 2024-ലെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കി ഇന്ത്യയുടെ നയതന്ത്ര രംഗത്തെ പ്രധാന നേട്ടങ്ങള്‍ വിശദീകരിച്ച് വിദേശകാര്യ മന്ത്രാലയം. ആഗോളതലത്തില്‍ ഇന്ത്യയുടെ നിലവാരവും വിശ്വാസ്യതയും വളരെയധികം ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

ഐക്യരാഷ്ട്രസഭ, ജി-20, ജി-7, എസ്സിഒ, ക്വാഡ്, ബ്രിക്സ് തുടങ്ങിയ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ സജീവ പങ്കാളിയായി. ജി-20 സമ്മേളനത്തിന് കഴിഞ്ഞ തവണ ഇന്ത്യ അധ്യക്ഷനായിരുന്നു. ഇത്തവണ ട്രോയിക്ക (ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക)യുടെ കീഴില്‍ ഇന്ത്യയും ബ്രസീലും ചേര്‍ന്ന് പ്രവര്‍ത്തിച്ചു.


2024-ലെ ജി-20 ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നവംബര്‍ 18-19 തീയതികളില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ആഫ്രിക്കന്‍ യൂണിയന്‍ ആദ്യമായി പങ്കെടുത്ത ജി-20 ഉച്ചകോടിയായിരുന്നു ഇത്.

വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ മൂന്നാം പതിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിച്ചു. 173 ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ പങ്കെടുത്തു. ഭീകരതയ്ക്കെതിരെ ഇന്ത്യ ശക്തമായി നിലപാടെടുത്തു.

ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ജൂണില്‍ ഇറ്റലി സന്ദര്‍ശിച്ചു. ഇന്ത്യ-ഇറ്റലി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ചര്‍ച്ച നടത്തി.

20-ലധികം രാജ്യങ്ങളില്‍ ഇന്ത്യ മാനുഷിക സഹായവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും നടത്തി.


ഹെയ്തിയില്‍ ഓപ്പറേഷന്‍ ഇന്ദ്രാവതി, കുവൈത്തില്‍ എയര്‍ലിഫ്റ്റ് പ്രവര്‍ത്തനങ്ങള്‍, മ്യാന്‍മറില്‍ ഓപ്പറേഷന്‍ സദ്ഭാവ് എന്നിവ നടത്തി. സിറിയയ്ക്ക് കാന്‍സര്‍ മരുന്നുകളും എത്തിച്ചു. 30 ടണ്‍ മാനുഷിക സഹായവും ജീവന്‍ രക്ഷാ മരുന്നുകളും പലസ്തീന്‍ ജനതയ്ക്ക് നല്‍കി.


സാമ്പത്തിക ഉയര്‍ച്ച, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധി ആഗോള വെല്ലുവിളികളില്‍ ഇന്ത്യ ശക്തമായി നിലകൊണ്ടുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2024 ഇന്ത്യയുടെ നയതന്ത്ര ശക്തിയും ആഗോള പങ്കാളിത്തവും കൂടുതല്‍ ഉയര്‍ന്നുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ ശക്തിപ്പെടുത്തിയതാണെന്നും വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisment