/sathyam/media/media_files/M2pqvycmRT3zPSjHzesG.jpg)
"ഇന്ത്യ ഇനി ഒരു കവിളിൽ അടിവാങ്ങി മരുകവിൾ കാട്ടാൻ തയ്യാറല്ല. കഴിഞ്ഞ 10 വർഷം കൊണ്ട് ഇഷ്ടിക കൊണ്ടുള്ള ആക്രമണത്തിന് കരിങ്കല്ല് കൊണ്ട് മറുപടി നൽകുന്ന തരത്തിൽ നാം മാറിക്കഴിഞ്ഞു"; വിദേശകാര്യമന്ത്രി എസ് ജയശങ്കർ
ചേരിചേരാ നയത്തിന് സോവിയറ്റ് യൂണിയന്റെ പതനത്തോടെ പ്രസക്തി നഷ്ടപ്പെട്ടുകഴിഞ്ഞു. ലോകത്തെ പ്രബല സാമ്പത്തികശ ക്തികളായി അമേരിക്ക കഴിഞ്ഞാൽ ചൈനയും, ഇന്ത്യയും മുന്നേറുകയാണ്. റഷ്യ, ജപ്പാൻ,ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ പിൻനിരയിലേക്ക് പോയിരിക്കുന്നു.
Skilled Manpower ഇന്ത്യയുടെ കരുത്താണ്. ഈ രംഗത്ത് മുൻനിര യിലായിരുന്ന ചൈന, One Child Policy സ്കീമിലൂ ടെ പിന്നോക്കം പോയിക്കഴിഞ്ഞു. ചൈന,ജപ്പാൻ , യൂറോപ്യൻ രാജ്യങ്ങളിലൊക്കെ കുടുംബജീവിതത്തോടും കുട്ടികളെ വളർത്തുന്നതിനോടും യുവതലമുറയ്ക്ക് വിരക്തിയാണ്.
ശാസ്ത്ര - സാങ്കേതിക- IT മേഖലകളിൽ ഇന്ത്യയുടെ പ്രയാണം അതിവേഗത്തിലാണ്. IT മേഖലയിൽ ലോകത്ത് ഇന്ത്യൻ കുത്തക തകർക്കാൻ സമീപകാലത്തൊന്നും ആർക്കും കഴിയില്ല
ബഹിരാകാശ - അന്തരീക്ഷ വിജ്ഞാന മേഖലകളിൽ അടുത്ത കാൽനൂറ്റാണ്ടിൽ ഇന്ത്യ അമേരിക്കയ്ക്കും ചൈനക്കുമൊപ്പം കരുത്തരായി മാറപ്പെടും. കാരണം കൃത്യതയുള്ളതും വളരെ ചെലവ് കുറഞ്ഞതുമാണ് ഇന്ത്യയുടെ Space Technology. യൂറോപ്യൻ രാജ്യങ്ങൾ അതുമൂലമാണ് ഇസ്രോയുമായി കൂടുതൽ സഹകരി ക്കുന്നത്.
വിദേശത്തുള്ള ഭീകരരെ അവരുടെ മണ്ണിൽപ്പോയി ഇല്ലായ്മ ചെയ്യു ന്ന രീതിയുടെ ഭാഗമായി കാനഡയുമായുള്ള കൊമ്പുകോർ ക്കലിൽ നഷ്ടം കാനഡയ്ക്ക് മാത്രമാണ്. കാനഡയുടെ മണ്ണിൽ ഇന്ത്യക്കെതിരെയുള്ള ഭീകര വാദം ചെറുക്കുന്നതിനും ഇന്ത്യ സമർപ്പിച്ച ലിസ്റ്റിലുള്ള ഭീകരരെ കൈമാറുന്നതിനും ഉള്ള കാനഡയുടെ വീഴ്ച ഇന്ത്യ അക്കമിട്ടുനിരത്തി അവരെ പ്രതിക്കൂ ട്ടിലാക്കിയിരിക്കുകയാണ്.
അമേരിക്കയിൽ സിഖ് ഭീകരനെ കൊലചെയ്യാൻ നടത്തിയ അന്വേഷണത്തിൽ ഇന്ത്യ പൂർണ്ണമായും സഹകരി ക്കുന്നുണ്ട്. സിഖ് ഭീകരർ അമേരിക്കയിലെ ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കുന്ന വിഷയം അമേരി ക്ക യുടെ ശ്രദ്ധയിൽ ഗൗരവമായി കൊണ്ടുവരുന്നതിൽ ഇന്ത്യ വിജയിച്ചിരിക്കുന്നു.
ഇന്ത്യക്ക് ഇനിവേണ്ടത് യൂ.എൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാം ഗത്വമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യവും ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തിയുമായ ഇന്ത്യയെ അതിൽ നിന്ന് തടഞ്ഞുനിർത്താനുള്ള ചൈനയുടെ നീക്കങ്ങൾ ഏറെനാൾ നിലനിൽക്കില്ല.
ചേരിചേരാ നയത്തിന്റെ ഭാഗമായിരുന്നപ്പോഴും സോവിയറ്റ് യൂണിയനുമായി കൂടുതൽ ചങ്ങാത്തം പുലർത്തിയിരുന്ന നമ്മുടെ വിദേശനയത്തിൽ ഇന്ന് വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. അമേരിക്ക, റഷ്യ, യൂറോപ്യൻ യൂണിയൻ, ആഫ്രിക്ക, ആസ്ത്രേലിയ, അറബ് - ഗൾഫ് രാഷ്ട്രങ്ങൾ ഒക്കെയുമായി അടുത്ത മിത്രത പുലർത്തുന്നതുകൊണ്ട് വലിയ നേട്ടമാണ് ഇന്ത്യക്ക് കൈവരിക്കാനായത്.
ആവശ്യത്തിന്റെ 70% വും എണ്ണയിറക്കുമതി ചെയ്തിരുന്ന നമ്മൾ ഇപ്പോൾ റഷ്യയിൽ നിന്നും കുറഞ്ഞവില യ്ക്ക് അസംസ്കൃത എണ്ണ വാങ്ങി സംസ്കരിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വലിയ ലാഭമാണ് കൊയ്യുന്നത്. ഈ പാത പിന്തുടർന്ന് ചൈനയും ഇതേപോലെ റഷ്യയിൽ നിന്നും എണ്ണ വാങ്ങി സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്.
2030ന് മുമ്പ് അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലായി ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ മാറപ്പെടുകയാണ്. ഇതിനുള്ള പ്രധാനകാരണം ഇന്ത്യയുടെ വിദേശനയത്തിൽ വന്ന കാതലായ മാറ്റം തന്നെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us