New Update
/sathyam/media/media_files/WxR62CZxWQU1LDASYZPM.jpg)
രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് നഗരത്തിലെ ടിആര്‍പി ഗെയിം സോണില്‍ 27 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട് ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ ഉള്‍പ്പെടെ നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.
Advertisment
ടിപിഒ എം ഡി സാഗതിയ, അസിസ്റ്റന്റ് ടിപിഒമാരായ മുകേഷ് മക്വാന, ഗൗതം ജോഷി, കലവാഡ് റോഡ് ഫയര്‍ സ്റ്റേഷനിലെ മുന്‍ സ്റ്റേഷന്‍ ഓഫീസര്‍ രോഹിത് വിഗോറ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ വികാസ് സഹായ് സ്ഥിരീകരിച്ചു. ജോഷിയെയും വിഗോറയെയും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കേസില്‍ ഇതുവരെ ഒമ്പത് പേരെങ്കിലും അറസ്റ്റിലായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us