ഡല്‍ഹി: ഇന്ത്യയില്‍ പുതിയ തലമുറയുടെ തുടക്കം. രാജ്യത്തെ ആദ്യ തലമുറ ബീറ്റ കുഞ്ഞ് ജനിച്ചു. ജനുവരി 1 ന് മിസോറാമിലെ ഐസ്വാളിലുള്ള സിനഡ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനിച്ചു. ഉച്ചയ്ക്ക് 12.03നാണ് ഈ ചരിത്ര പിറവി.
ഈ നവജാതശിശുവിന് ഫ്രാങ്കി റെമ്രുറ്റ്ഡിക സെഡെംഗ് എന്നാണ് പേരിട്ടത്. കുഞ്ഞിന്റെ ഭാരം 3.12 കിലോഗ്രാം ആയിരുന്നു. കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണ്.
ഈ കുട്ടിയുടെ ജനനം രാജ്യത്ത് പുതിയ തലമുറയുടെ തുടക്കത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ഫ്രാങ്കിയ്ക്ക് ഒരു സഹോദരിയും ഉണ്ട്, മിസോറാമിലെ ഖത്ല ഈസ്റ്റിലാണ് കുടുംബം താമസിക്കുന്നത്
മിസോറാമിലെ ഡര്‍ട്ട്ലാംഗിലുള്ള സിനഡ് ഹോസ്പിറ്റലിലാണ് ഫ്രാങ്കി ജനിച്ചത്. ഇന്ത്യയില്‍ ജനറേഷന്‍ ബീറ്റയില്‍ പെട്ട ആദ്യത്തെ കുട്ടിയാണ് ഫ്രാങ്കി.
2025 നും 2039 നും ഇടയില്‍ ജനിക്കുന്ന കുട്ടികള്‍ ഒരു പുതിയ കാലഘട്ടത്തിന്റെ പ്രതീകമാകുമെന്നാണ് ഈ ചരിത്ര സംഭവം തെളിയിക്കുന്നത്. ഈ സമയത്ത് ജനിക്കുന്ന എല്ലാ കുട്ടികളെയും ജനറേഷന്‍ ബീറ്റയുടെ ഭാഗമായി കണക്കാക്കും. ജനറേഷന്‍ ബീറ്റ എന്ന ആശയം അവതരിപ്പിച്ചത് ഫ്യൂച്ചറിസ്റ്റ് മാര്‍ക്ക് മക്രിന്‍ഡില്‍ ആണ്.
ജനറേഷന്‍ ആല്‍ഫയ്ക്ക് ശേഷം അടുത്ത തലമുറയിലെ അംഗങ്ങളായി ജനിക്കുന്ന കുട്ടികള്‍ക്കായാണ് ജനറേഷന്‍ ബീറ്റ എന്ന പദം ഉപയോഗിക്കുന്നത്.
ഈ പുതിയ തലമുറയുടെ ജനനം സാങ്കേതികവും സാമൂഹികവും സാംസ്‌കാരികവുമായ വീക്ഷണകോണില്‍ നിന്ന് വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു
മിസോറാമിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ജനറേഷന്‍ ബീറ്റയില്‍പ്പെട്ട ആദ്യത്തെ കുട്ടിയാണ് ഫ്രാങ്കി റെമ്രുറ്റ്ഡിക സെഡെംഗ്.
ജനറേഷന്‍ ബീറ്റയുടെ അഞ്ച് പ്രത്യേകതകള്‍
1. ഡിജിറ്റല്‍ ലോകത്ത് ജനിച്ചുവീഴുന്ന ജനറേഷന്‍ ബീറ്റ കുഞ്ഞുങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും സ്മാര്‍ട്ട് ഡിവൈസുകളും പരമാവധി ഉപയോഗപ്പെടുത്തും. തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി അവര്‍ സാങ്കേതികവിദ്യയെ ഉപയോഗിക്കും.
2. ജനറേഷന്‍ ബീറ്റയുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിലും കാര്യമായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കും.
3. കോവിഡ് മഹാമാരിയ്ക്ക് ശേഷമുള്ള കാലത്ത് ജനിക്കുന്ന ബീറ്റ ജനറേഷന് നിയന്ത്രണങ്ങള്‍ അധികം അനുഭവിക്കേണ്ടി വരുന്നില്ല.
4. നിരവധി സാമൂഹിക വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന ഒരു ലോകമായിരിക്കും ജനറേഷന്‍ ബീറ്റയുടേതെന്ന് ജനസംഖ്യ വിദഗ്ധനായ മാര്‍ക് മക്ക്രെന്‍ഡില്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം, ആഗോള ജനസംഖ്യ മാറ്റങ്ങള്‍, നഗരവത്കരണം, എന്നീ പ്രശ്നങ്ങള്‍ ജനറേഷന്‍ ബീറ്റയ്ക്ക് നേരിടേണ്ടിവരും.
5. ജനറേഷന്‍ ആല്‍ഫയെക്കാള്‍ വളരെ വ്യത്യസ്തമായിട്ടായിരിക്കും ജനറേഷന്‍ ബീറ്റ തങ്ങളുടെ ജീവിതം ആരംഭിക്കുകയെന്ന് ഗവേഷകനും എഴുത്തുകാരനുമായ ജേസണ്‍ ഡോര്‍സി പറഞ്ഞു.
മില്ലേനിയല്‍സിന്റെയും ജെന്‍ സീയുടെയും മക്കള്‍ കോവിഡ് മഹാമാരിയ്ക്ക് ശേഷമുള്ള ഒരു ലോകത്തായിരിക്കും ജനിച്ചുവീഴുന്നത്. 22-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇവര്‍ സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു
ജനറേഷന്‍ ആല്‍ഫയുടെ പിന്‍ഗാമികളാണ് ജനറേഷന്‍ ബീറ്റ. 2010നും 2024നും ഇടയില്‍ ജനിച്ചവരാണ് ജനറേഷന്‍ ആല്‍ഫയില്‍പ്പെടുന്നത്.
ജെന്‍ സീ (19962010), മില്ലേനിയല്‍സ് (19811996) എന്നിങ്ങനെയാണ് ആല്‍ഫ ജനറേഷന് മുമ്പുള്ള തലമുറകള്‍ അറിയപ്പെടുന്നത്.