സ്വകാര്യ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി; ബംഗളൂരുവിൽ യുവതിയിൽ നിന്നും ഫേസ്‌ബുക്ക് സുഹൃത്ത് തട്ടിയത് 17 ലക്ഷം

New Update
police bangaluru

ബംഗളൂരു: ബംഗളൂരുവിൽ 32 കാരിയെ ഭീഷണിപ്പെടുത്തി യുവാവ് തട്ടിയത് 17 ലക്ഷം രൂപ. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട വ്യക്തിയാണ് സ്വകാര്യ വീഡിയോകൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയത്. 2022 ലാണ് ഫേസ്ബുക്ക് വഴി സ്മരൂപ് ഗൗഡയെ യുവതി പരിചയപ്പെടുന്നത്. 

Advertisment

ചാറ്റിങ് സൗഹൃദത്തിലേക്ക് വഴി മാറിയപ്പോൾ പരസ്പരം നമ്പറുകൾ കൈമാറി. പിന്നീട് നേരിൽ കാണുകയും ബന്ധം വളരുകയും ചെയ്തു. ഒരു കോടതി കേസ് കാരണം താൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഗൗഡ യുവതിയെ വിശ്വസിപ്പിക്കുകയും 4.42 ലക്ഷം രൂപ വാങ്ങുകയും ചെയ്തു.

പിന്നെയും പണം ചോദിച്ചെങ്കിലും യുവതി നിരസിച്ചു. തുടർന്ന് സ്വകാര്യ വീഡിയോകൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. തുടർന്ന് 12.82 ലക്ഷം കൂടി ഇയാൾ യുവതിയിൽ നിന്നും തട്ടിയെടുത്തു. 

പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫോണിൽ അടക്കം ബ്ലോക്ക് ചെയ്തു. തുടർന്ന് നേരിൽ കണ്ടപ്പോൾ തന്നെ പരസ്യമായി മർദ്ദിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.

അതിനുശേഷം ഗൗഡയുടെ കൂട്ടാളികൾ യുവതിയെ കണ്ട് ഒത്തുതീർപ്പായി രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും പൊലീസിൽ പരാതി കൊടുത്താൽ “ഭീകരമായ പ്രത്യാഘാതങ്ങൾ” നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. 

വഞ്ചന, പീഡനം, ഭീഷണി, ആക്രമണം എന്നീ കുറ്റങ്ങൾക്ക് പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യുവതി പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചു.

Advertisment