മുംബൈയിൽ വീണ്ടും ജോലി തട്ടിപ്പ്. ഇരകളായത് മലയാളികളടക്കം മുന്നോറോളം യുവാക്കൾ. പ്രതികൾ കോടികൾ തട്ടിയത് വിദേശത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ജോലി വാ​ഗ്ദാനം ചെയ്ത്

New Update
G

മുംബൈ: മുംബൈയിൽ ജോലി തട്ടിപ്പിനിരയായി മലയാളി യുവാക്കൾ അടക്കം മുന്നോറോളം യുവാക്കൾ. കോടിക്കണക്കിന് രൂപ തട്ടിയെടുത്ത്  
ആണ് പ്രതികൾ മുങ്ങിയത്. 

Advertisment

വിദേശത്ത് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇരകളായത് വിദ്യാസമ്പന്നരായ യുവാക്കളും. തട്ടിപ്പ് നടത്താൻ പ്രതികൾ വാ​ഗ്ദാനം ചെയ്തത് ലക്സംബർഗിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഉയർന്ന ശമ്പളത്തോടുകൂടിയ ജോലിയും. ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെയാണ് തട്ടിപ്പ് സംഘം  കെണിയൊരുക്കിയത്. 

താൽപ്പര്യമുള്ളവർ  പരസ്യത്തോടൊപ്പം നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മാത്രം മതി. സംശയത്തിന് ഇടം നൽകാതെ പണം അക്കൗണ്ട് വഴി മാത്രം  ഓൺലൈൻ അവലോകനങ്ങളിൽ ഏറോൺ ഓവർസീസ് കമ്പനിക്ക് അഞ്ച് നക്ഷത്ര റേറ്റിംഗ് ഉണ്ടായിരുന്നു. ഇതോടെ  നിരവധി യുവാക്കൾ നേരിട്ട് ഓഫീസിലെത്തി ചതിക്കുഴിയിൽ വീണു .

ഹോട്ടൽ  ഡ്രൈവർമാർ, അടുക്കള ജീവനക്കാർ, പാചകക്കാർ,  തുടങ്ങിയ തസ്തികകളിലാണ് നിയമനം നടന്നത്. ഇതിനായി മൂന്നര ലക്ഷം മുതൽ നാല് ലക്ഷം വരെയാണ് നൽകിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ  മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് ദൗർഭാ​ഗ്യകമാണ്. 

Advertisment