ജയ്പൂര്‍: വിദേശ വനിതയെ കബളിപ്പിച്ച് മൂന്നൂറ് രൂപയുടെ ഡ്യൂപ്ലിക്കേറ്റ് ആഭരണങ്ങള്‍ ആറ് കോടി രൂപയ്ക്ക് വിറ്റു. ജയ്പൂരിലെ കൃത്രിമ ആഭരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് ഉടമയാണ് വിദേശവനിതയെ കബളിപ്പിച്ചത്. സംഭവത്തില്‍ ഉടമയ്‌ക്കെതിരെ യുവതി ജയ്പൂര്‍ പൊലീസില്‍ പരാതി നല്‍കി.
രാജസ്ഥാനിലെ ജയ്പൂരിലെ ജോഹ്രി ബസാറിലെ ഒരു കടയില്‍ നിന്നാണ് യുഎസ് യുവതിയായ ചെറിഷ് ആഭരണങ്ങള്‍ വാങ്ങിയത്. ഈ വര്‍ഷം ഏപ്രിലില്‍ യുഎസില്‍ നടന്ന പ്രദര്‍ശനത്തില്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് കണ്ടെത്തി.
തുടര്‍ന്ന് യുവതി ഇന്ത്യയിലെത്തി കടയുടമ ഗൗരവ് സോണിയെ സന്ദര്‍ശിച്ചെങ്കിലും അയാള്‍ നിഷേധിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഒളിവില്‍ പോയ ഷോപ്പ് ഉടമയ്‌ക്കെതിരെ തിരച്ചില്‍ തുടരുകയാണെന്നും അന്വേഷണത്തനായി പ്രത്യേകസംഘത്തെ നിയോഗിച്ചതായും പൊലീസ് പറഞ്ഞു.