തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ രണ്ട് പ്രമുഖ ഹോട്ടലുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. പോലീസും സ്നിഫര്‍ ഡോഗുകളും ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചേര്‍ന്ന് തമിഴ്നാട്ടില്‍ അറസ്റ്റ് ചെയ്ത മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ കിംഗ്പിന്‍ ജാഫര്‍ സാദിഖിന്റെ പേരിലാണ് ഭീഷണി.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കുടുംബത്തിനും കേസുമായുള്ള ബന്ധത്തില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമമെന്ന് പരാമര്‍ശിക്കുന്ന മെയിലില്‍ ഭീഷണിക്ക് പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാണെന്നും ആരോപണമുണ്ട്.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ ഭാര്യ കിരുത്തിഗ ഉദയനിധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനായി സ്‌ഫോടനം നടത്താൻ തമിഴ്‌നാട്ടിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പാക് ഐഎസ്ഐയുമായി കൂട്ടുകൂടിയെന്നാണ് മെയിൽ അവകാശപ്പെടുന്നത്.