ജമ്മു കശ്മീരിലെ കുപ്വാരയില്‍ പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ വെടിവയ്പ്പ്: ഇന്ത്യന്‍ സൈനികന് വീരമൃത്യു, നാല് സൈനികര്‍ക്ക് പരിക്ക്: ഒരു ഭീകരനെയും വധിച്ചു

'കാര്‍ഗില്‍ വിജയ് ദിവസ്' കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കുകയും ഇന്ത്യന്‍ സൈന്യം എല്ലാ തീവ്രവാദ വെല്ലുവിളികളെയും പരാജയപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

New Update
jammu Untitledfre

ഡല്‍ഹി: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു പാക്കിസ്ഥാനി ഭീകരനും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.

Advertisment

2021 ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഒന്നിലധികം ആക്രമണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് (ബിഎടി) ആക്രമണം നടത്തിയതെന്ന് സ്രോതസ്സുകള്‍ പറയുന്നു.

'കാര്‍ഗില്‍ വിജയ് ദിവസ്' കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കുകയും ഇന്ത്യന്‍ സൈന്യം എല്ലാ തീവ്രവാദ വെല്ലുവിളികളെയും പരാജയപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

പാകിസ്ഥാന്‍ സൈന്യത്തെയോ ഭീകരരെയോ പേരെടുത്ത് പറയാതെ അജ്ഞാതരായ ആളുകളുമായി വെടിവയ്പ്പ് നടന്നതായാണ് പ്രസ്താവനയില്‍ സൈന്യം പറഞ്ഞതേ.

'നിയന്ത്രണ രേഖയിലെ മച്ചല്‍ സെക്ടറിലെ കാംകാരിയിലെ ഫോര്‍വേഡ് പോസ്റ്റില്‍ അജ്ഞാതരുമായി വെടിവയ്പ്പ് നടന്നിട്ടുണ്ട്. ഒരു പാകിസ്ഥാന്‍കാരന്‍ കൊല്ലപ്പെട്ടു, നമ്മുടെ നാല് സൈനികര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.'സൈന്യം എക്‌സില്‍ കുറിച്ചു.

Advertisment