/sathyam/media/media_files/2026/03/07/youth-2026-03-07-15-15-35.jpg)
ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മു​ൻ ഭാ​ര്യ​യ്ക്ക് സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി പ​ണം മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ. ചി​ക്ക​മം​ഗ​ളൂ​രു ജി​ല്ല​യി​ലെ ബി​രൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ഫി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ൽ​ഡ​റാ​യ പു​ട്ട​രാ​ജ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
ഫെ​ബ്രു​വ​രി 19 ന് ​ഒ​രു ധ​ന​കാ​ര്യ ക​മ്പ​നി ന​ട​ത്തു​ന്ന സ്വ​ർ​ണ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഷാ​ഫി, പു​ട്ട​രാ​ജു​വി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ 2.5 ല​ക്ഷം രൂ​പ​യു​മാ​യാ​ണ് പു​ട്ട​രാ​ജു വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ​ത്.
തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ പ്ര​തി പു​ട്ട​രാ​ജു​വി​നെ ബൈ​ക്കി​ൽ ക​യ​റ്റി ഹൊ​ന്ന​വ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഒ​രു വ​ന​പ്ര​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ​വ​ച്ച്, വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് പു​ട്ട​രാ​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.
പി​റ്റേ​ന്ന് രാ​വി​ലെ, ഇ​തു​വ​ഴി പോ​യ പാ​ൽ വി​ൽ​പ്പ​ന​ക്കാ​ര​ൻ മൃ​ത​ദേ​ഹം കാ​ണു​ക​യും വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​ത് പു​ട്ട​രാ​ജു​വാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ പു​ട്ട​രാ​ജു അ​വ​സാ​ന​മാ​യി ബ​ന്ധ​പ്പെ​ട്ട​ത് ഷാ​ഫി​യെ ആ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും അ​ന്വേ​ഷ​ണം ഇ​യാ​ളി​ലേ​ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു.
കൊ​ല​പാ​ത​കം ന​ട​ത്തി​യ ശേ​ഷം, ഷാ​ഫി ത​ന്‍റെ മു​ൻ​ഭാ​ര്യ​യെ അ​ര​സി​ക്കെ​രെ​യി​ലെ ഒ​രു ലോ​ഡ്ജി​ൽ വ​ച്ച് ക​ണ്ടു​മു​ട്ടു​ക​യും ഇ​വ​ർ​ക്ക് 60,000 രൂ​പ ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​വ​ർ​ക്ക് ഒ​രു ടി​വി വാ​ങ്ങി ന​ൽ​കി​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.
പോ​ലീ​സ് ഷാ​ഫി​യെ അ​റ​സ്റ്റ് ചെ​യ്തു. ഷാ​ഫി​യും പു​ട്ട​രാ​ജു​വും ഏ​ഴ് വ​ർ​ഷ​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us