Advertisment

അച്ഛൻ്റെ അന്ത്യകർമങ്ങളെച്ചൊല്ലി തർക്കം. മൃതദേഹം മുറിച്ച് സംസ്കരിക്കാമെന്ന് മൂത്ത മകൻ

വിഷയം വഷളായതോടെ കിഷന്‍ തന്റെ പിതാവിന്റെ മൃതദേഹം രണ്ട് കഷണങ്ങളായി മുറിച്ച് വെവ്വേറെ ദഹിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

New Update
Untitledevr3r

ഡല്‍ഹി: പിതാവിന്റെ മരണശേഷം ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് മക്കള്‍ക്കിടയിലുണ്ടായ വിചിത്ര തര്‍ക്കം.

Advertisment

മധ്യപ്രദേശിലെ ടിക്കംഗഢിലാണ് സംഭവം. തര്‍ക്കം ഇരുവരും അവസാനിപ്പിച്ചത് പിതാവിന്റെ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കത്തിക്കാന്‍ തീരുമാനിച്ചുകൊണ്ടാണ്


ഇത് കണ്ട ഗ്രാമവാസികള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഇടപെട്ടതിനു ശേഷമാണ് മരിച്ചയാളുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്.

ജില്ലയിലെ താല്‍ ലിദോര ഗ്രാമത്തിലെ താമസക്കാരനായ ധ്യാനി സിംഗ് ഘോഷ് (85)ആണ് മരിച്ചത്. ഇളയ മകന്‍ ദാമോദര്‍ അച്ഛന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വിവരം ലഭിച്ചയുടനെ ഗ്രാമവാസികളും ബന്ധുക്കളും വീട്ടിലെത്തി.

അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍, മൂത്ത സഹോദരന്‍ കിഷന്‍ സിംഗ് ഘോഷ് മകനോടും കുടുംബാംഗങ്ങളോടും ഒപ്പം എത്തി പിതാവിന്റെ  അന്ത്യകര്‍മങ്ങള്‍ ചെയ്യണമെന്ന് നിര്‍ബന്ധിച്ചു. എന്നാല്‍ ഇളയ സഹോദരന്‍ വിസമ്മതിച്ചു, താനാണ് പിതാവിനെ നോക്കിയതെന്നും താന്‍ കന്നെ അന്ത്യകര്‍മങ്ങള്‍ ചെയ്യുമെന്നും പറഞ്ഞു.


അവസാന നിമിഷം ധ്യാനി സിങ്ങിന്റെ ആരോഗ്യം വഷളായപ്പോള്‍, മൂത്ത മകന്‍ കിഷനും കുടുംബവും അദ്ദേഹത്തെ പരിചരിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു


അത്തരമൊരു സാഹചര്യത്തില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ദാമോദറിന് മാത്രമേ അന്ത്യകര്‍മങ്ങള്‍ നടത്താനുള്ള അവകാശം നല്‍കാവൂവെന്നും അവര്‍ വാദിച്ചു. ഈ വിഷയത്തില്‍ രണ്ട് ആണ്‍മക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും പിതാവിന്റെ മൃതദേഹം മണിക്കൂറുകളോളം വീടിന് പുറത്ത് സൂക്ഷിക്കുകയും ചെയ്തു.

വിഷയം വഷളായതോടെ കിഷന്‍ തന്റെ പിതാവിന്റെ മൃതദേഹം രണ്ട് കഷണങ്ങളായി മുറിച്ച് വെവ്വേറെ ദഹിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

ഇതോടെ എല്ലാവരും അസ്വസ്ഥരായി. സ്ഥിതിഗതികള്‍ ശാന്തമാകാതെ വന്നപ്പോള്‍ ഗ്രാമവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Advertisment