വാഷിങ്ടന്‍: അപകടകാരികളായ 'ഫ്യൂസേറിയം ഗ്രാമിനീറം' എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയ ചൈനീസ് പൗരന്‍മാരായ രണ്ട് പേരെ യുഎസ് നീതിന്യായ വകുപ്പ് പിടികൂടി. യുന്‍ക്വിങ് ജിയാന്‍ (33), സുഹൃത്തായ സുന്‍യോങ് ലിയു (34) എന്നിവരാണ് പിടിയിലായത്.
ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, വീസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഗോതമ്പ്, ബാര്‍ളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന 'ഹെഡ് ബ്ലൈറ്റ്' എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗാണു കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിന് കാരണമാകും.