മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രധാനമന്ത്രിയാകാന്‍ തനിക്ക് നിരവധി തവണ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
പ്രധാനമന്ത്രി പദമേറ്റെടുക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടിയിലെ ഒരു നേതാവ് തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന മുന്‍ പരാമര്‍ശത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ എന്ന് ചോദിച്ചപ്പോഴാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും എനിക്ക് ഇത്തരമൊരു ഓഫര്‍ പലതവണ ലഭിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. എന്റെ പ്രത്യയശാസ്ത്രത്തോട് ഞാന്‍ വിട്ടുവീഴ്ച ചെയ്യില്ല. പ്രധാനമന്ത്രിയാകുക എന്നതല്ല എന്റെ ലക്ഷ്യം. അദ്ദേഹം പറഞ്ഞു.