ഡല്‍ഹി: ജൂലൈ 3-ന് മഹേന്ദ്രഗിരിയിലെ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സില്‍, ഗഗന്‍യാന്‍ സര്‍വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ രണ്ട് വിജയകരമായ പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ നടത്തി. ഈ ഹ്രസ്വകാല പരീക്ഷണങ്ങള്‍ യഥാക്രമം 30 സെക്കന്‍ഡും 100 സെക്കന്‍ഡും നീണ്ടുനിന്നു.
കോണ്‍ഫിഗറേഷന്‍ സാധൂകരിക്കല്‍ എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷണങ്ങള്‍ നടത്തിയത്. പരീക്ഷണ സമയത്ത് പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ മൊത്തത്തിലുള്ള പ്രകടനം സാധാരണമായിരുന്നു എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
100 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരീക്ഷണത്തില്‍, എല്ലാ റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ത്രസ്റ്ററുകളും എല്ലാ ലിക്വിഡ് അപ്പോജി മോട്ടോര്‍ എഞ്ചിനുകളും ഒരേസമയം വിജയകരമായി പ്രവര്‍ത്തിച്ചു.
എസ്എംപിഎസ് ഗഗന്‍യാന്‍ ഓര്‍ബിറ്റല്‍ മൊഡ്യൂളിന്റെ നിര്‍ണായക ഘടകമാണ്. ഓര്‍ബിറ്റല്‍ മ്യൂവറിങ്ങിലും അബോര്‍ട്ട് സാഹചര്യങ്ങളിലും അത്യാവശ്യമാണ്.
ഇതില്‍ 5 ലിക്വിഡ് അപ്പോജി മോട്ടോര്‍ എഞ്ചിനുകളും (ഓരോന്നും 440 ന്യൂട്ടണ്‍ ത്രസ്റ്റ്), 16 റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ത്രസ്റ്ററുകളും (ഓരോന്നും 100 ന്യൂട്ടണ്‍ ത്രസ്റ്റ്) അടങ്ങിയിരിക്കുന്നു.
ഈ വിജയകരമായ പരീക്ഷണങ്ങള്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് ഐഎസ്ആര്‍ഒയെ നയിക്കുന്നു. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യത്തിനുള്ള സാങ്കേതിക മുന്നേറ്റത്തില്‍ ഈ പരീക്ഷണങ്ങള്‍ നിര്‍ണായകമാണ്.