ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നു, നിരവധി വാഹനങ്ങൾ നദിയിൽ വീണു; രണ്ട് പേർ മരിച്ചു

വഡോദരയെയും ആനന്ദിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലം തകര്‍ന്നതോടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്

New Update
Untitledbircsmodi

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ നിന്ന് ആനന്ദിലേക്ക് പോകുന്ന ഗംഭീര പാലം മഹിസാഗര്‍ നദിയില്‍ തകര്‍ന്നുവീണു. അപകടസമയത്ത് പാലത്തില്‍ നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

Advertisment

പാലം തകര്‍ന്നതോടെ 5 വാഹനങ്ങള്‍ നദിയിലേക്ക് ഒഴുകിപ്പോയി. അപകടത്തില്‍ 2 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.


അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി, രക്ഷാപ്രവര്‍ത്തനത്തില്‍ 3 പേരുടെ ജീവന്‍ രക്ഷിച്ചു. പോലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വഡോദരയെയും ആനന്ദിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാലം തകര്‍ന്നതോടെ ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ഗതാഗതം വഴിതിരിച്ചുവിട്ടതായി പോലീസ് അറിയിച്ചു.

ഇപ്പോള്‍ വഡോദരയില്‍ നിന്ന് ആനന്ദിലേക്കോ ആനന്ദില്‍ നിന്ന് വഡോദരയിലേക്കോ പോകാന്‍ യാത്രക്കാര്‍ക്ക് 40 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടിവരും. അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

 

Advertisment