വഡോദര-ആനന്ദ് പാലം തകര്‍ന്ന് മരണം 9 ആയി; നിരവധി വാഹനങ്ങള്‍ നദിയിലേക്ക് വീണു

ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവ് അമിത് ചാവ്ദി ഈ അപകടത്തിന്റെ വീഡിയോ പങ്കുവെച്ച്, പാലത്തിന്റെ മോശം നിലയും ഭരണകൂടത്തിന്റെ നടപടിയില്ലായ്മയും ചോദ്യം ചെയ്തു.

New Update
Untitledbircsmodi

വഡോദര:  ഗുജറാത്തിലെ വഡോദരയെയും ആനന്ദിനെയും ബന്ധിപ്പിക്കുന്ന ഗംഭീര പാലം നദിയിലേക്ക് തകര്‍ന്നു വീണു.

Advertisment

അപകട സമയത്ത് പാലത്തില്‍ നിരവധി വാഹനങ്ങള്‍ ഉണ്ടായിരുന്നു, അവയില്‍ 4-5 വാഹനം നദിയിലേക്ക് ഒഴുകിപ്പോയതായി റിപ്പോര്‍ട്ട് ചെയ്തു. ഈ ദുരന്തത്തില്‍ 9 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്കുകളേറ്റു. ആദ്യം മരണസംഖ്യ 2 ആയിരുന്നെങ്കിലും പിന്നീട് 9 ആയി ഉയര്‍ന്നു.


പാലം തകര്‍ന്ന വിവരം ലഭിച്ച ഉടന്‍ പൊലീസ്, മുനിസിപ്പല്‍ സംഘം, പ്രാദേശിക നീന്തല്‍ക്കാര്‍, അഗ്‌നിശമന സേന എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 6 പേരുടെ ജീവന്‍ രക്ഷിച്ചു, 9 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 

ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവ് അമിത് ചാവ്ദി ഈ അപകടത്തിന്റെ വീഡിയോ പങ്കുവെച്ച്, പാലത്തിന്റെ മോശം നിലയും ഭരണകൂടത്തിന്റെ നടപടിയില്ലായ്മയും ചോദ്യം ചെയ്തു.

പാലം വളരെക്കാലമായി മോശമായ അവസ്ഥയിലായിരുന്നു, പല പരാതികളും നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായിരുന്നില്ല.

Advertisment