Advertisment

അമ്മയുടെ കാമുകനെ മക്കൾ കൊലപ്പെടുത്തി. രണ്ട് പേർ പിടിയിൽ

അമ്മയുടെ പ്രണയബന്ധം തങ്ങളുടെ പിതാവിനെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്നുള്ള തോന്നലാണ് മക്കളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

New Update
POLICE ARREST

ഗാന്ധിനഗർ: ഗുജറാത്തിൽ അമ്മയുടെ കാമുകനെ മക്കൾ കൊലപ്പെടുത്തി. അമ്പത്തിമൂന്നുകാരനായ രത്തൻജി ഠാക്കുർ ആണ് കൊല്ലപ്പെട്ടത്.

Advertisment

രത്തൻജിയുമായുള്ള അമ്മയുടെ പ്രണയബന്ധം തങ്ങളുടെ പിതാവിനെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്നുള്ള തോന്നലാണ് മക്കളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.


കൊലപ്പെടുത്തിയതു കൂടാതെ ആ വ്യക്തിയുടെ കുടൽമാല നുറുക്കി വലിച്ചെറിയുകയും ചെയ്താണ് മക്കൾ പ്രതികാരം ചെയ്തത്. 


കൊലപാതകവുമായി ബന്ധപ്പെട്ട് സഞ്ജയ് ഠാക്കുർ (27), ജയേഷ് ഠാക്കുർ (23) എന്നിവരെ പോലീസ് കസ്റ്റഡിലെടുത്തു.

ഗാന്ധിനഗറിൽ ജനുവരി 26 നാണ് സംഭവം നടന്നത്. കെട്ടിട നിർമ്മാണത്തൊഴിലാളിയായ രത്തൻജി ഠാക്കൂർ സഹത്തൊഴിലാളികളോടൊപ്പം ജോലി ചെയ്യുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്.


ഇവർ ഇരുമ്പുദണ്ഡ് കൊണ്ട് രത്തൻജിയെ അടിച്ച് നിലത്തിട്ട ശേഷം വയറ്റിൽ തുരുതുരെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


പ്രതികളുടെ അമ്മയുമായി രത്തൻജിയ്ക്ക് വർഷങ്ങളായി അടുപ്പമുണ്ട്. കുടുംബത്തിൽ നിന്നുള്ള എതിർപ്പാണ് മക്കൾക്ക് രത്തൻജിയോടുള്ള പ്രതികാരത്തിന് കാരണമെന്നും പോലീസ് കൂട്ടിച്ചേർത്തു.

രത്തൻജിയെ പ്രതികൾ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി അയാളുടെ മകൻ അജയ് പറഞ്ഞതായി എഫ്.ഐ.ആറിൽ പറയുന്നു. സംഭവത്തിനുശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ മൊബൈൽ കേന്ദ്രീകരിച്ചേ നടത്തിയ അന്വേഷണത്തിലാണ് പോലീസ് മണിക്കൂറുകൾക്ക് ശേഷം പിടികൂടിയത്.

Advertisment