മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പിതാവ് സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും മകൻ കാർത്തി പിന്നീട് എക്‌സ് പോസ്റ്റ് ചെയ്തു.

New Update
p chidambaram neet

​ഗാന്ധിന​ഗർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

അഹമ്മദാബാദിൽ നടക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞു വീണതിനാലാണ് പി ചിദംബരത്തെ ആശുപതരിയിൽ പ്രവേശിപ്പിച്ചത്. 


സബർമതി ആശ്രമത്തിൽ വെച്ചാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


സബർമതി ആശ്രമത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമ്പോഴായിരുന്നു അദ്ദേഹം കുഴഞ്ഞ് വീണത്. 

രാവിലെ, സർദാർ വല്ലഭായ് പട്ടേൽ ദേശീയ സ്മാരകത്തിൽ നടന്ന വിപുലീകൃത കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ചിദംബരം പങ്കെടുത്തു.

പിതാവ് സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും മകൻ കാർത്തി പിന്നീട് എക്‌സ് പോസ്റ്റ് ചെയ്തു.

Advertisment