/sathyam/media/media_files/2025/10/24/victim-2025-10-24-23-50-22.jpg)
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ 26 കാരിയായ നേപ്പാൾ സ്വദേശിനിയെ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.
ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്.
കുരുക്ഷേത്രയിൽ താമസിക്കുന്ന യുവതി ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
ഒരു സുഹൃത്തിനെ കാണാൻ ഗുരുഗ്രാമിൽ എത്തിയതെന്നും എന്നാൽ കാണാൻ കഴിയാതെ വന്നതോടെ മദ്യപിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഗുരുഗ്രാമിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് മടങ്ങനായി യുവതി ഓട്ടോയിൽ കയറി.
ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നതെന്നും മൂന്നു പേരും ചേർന്നാണ് ബലാത്സംഗം ചെയ്തെന്നും യുവതി പോലീസിനോട് പറഞ്ഞു. മദ്യപിച്ചിരുന്നതിനാൽ നടന്ന സംഭവം വ്യക്തമായി ഓർമ്മയുണ്ടായിരുന്നില്ല.
തുടർന്ന് ബോധം വീണ്ടെടുത്തപ്പോൾ യുവതി നഹർപൂർ രൂപയിലെ ഒരു മുറിയിലായിരുന്നു.
പ്രധാന പ്രതിയും ഉത്തർപ്രദേശ് സ്വദേശിയുമായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us