ഡല്‍ഹി: ഫിലിപ്പീന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയ ഗുണ്ടാനേതാവ് ജോഗീന്ദര്‍ ജിയോങ്ങ് ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍. ഇന്ത്യയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലും ഹരിയാന പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. വര്‍ഷങ്ങളായി ഫിലിപ്പീന്‍സില്‍ താമസിച്ചിരുന്ന ജിയോങ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇമിഗ്രേഷന്‍ ബ്യൂറോ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
ഹരിയാനയിലെ കൈതാല്‍ സ്വദേശിയാണ് ജിയോങ്. 2017 ല്‍ കര്‍ണാല്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സഹോദരന്‍ സുരീന്ദര്‍ ജിയോങ്ങിനൊപ്പമാണ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.
ജോഗീന്ദര്‍ ഗെയോങ്, കാന്ത ഗുപ്ത എന്നിവയുള്‍പ്പെടെ ഒന്നിലധികം അപരനാമങ്ങള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നു.