അമൃത്സറില്‍ പഞ്ചാബ് പോലീസുമായ് ഏറ്റുമുട്ടല്‍: ഗുണ്ടാനേതാവ് ലാന്‍ഡ ഹരികെയുടെ അടുത്ത സഹായി ഗുര്‍ശരണ്‍ കൊല്ലപ്പെട്ടു

ബിയാസിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിനൊടുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

New Update
Gangster Landa Harike's aide Gursharan killed

ഡല്‍ഹി: അമൃത്സറില്‍ ഗുണ്ടാനേതാവ് ലാന്‍ഡ ഹരികെയുടെ അടുത്ത സഹായി ഗുര്‍ശരണ്‍ പഞ്ചാബ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അമൃത്സറിലെ ബിയാസിന് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്.

Advertisment

ബിയാസിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിനൊടുവിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

രണ്ട് പ്രതികളാണ് ഏറ്റുമുട്ടലില്‍ ഉണ്ടായിരുന്നത്. ബിയാസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വ്യാപാരിയുടെ കൊലപാതകം നടന്നിരുന്നതായി ഡിഐജി സതീന്ദര്‍ സിംഗ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം ഉത്തരവാദിത്തം ലാന്‍ഡ ഹരികെ ഏറ്റെടുത്തിരുന്നു. കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി. ഇവിടെയുള്ള നദിക്കരയില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചതായി അന്വേഷണത്തില്‍ പ്രതികള്‍ വെളിപ്പെടുത്തി.

മൂന്ന് പ്രതികളില്‍ രണ്ടുപേരെ പോലീസ് ഇവിടെ കൊണ്ടുവന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരെ ഇവര്‍ തള്ളിയിടുകയും പോലീസിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഏറ്റുമുട്ടലിനിടെ ഗുര്‍ശരണ്‍ മരിക്കുകയും രണ്ടാം പ്രതി പരാസ് ബിയാസ് നദിയില്‍ ചാടി രക്ഷപ്പെടുകയും ചെയ്തു. 

'ഒരു പിസ്റ്റള്‍ കണ്ടെടുത്തു. രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താന്‍ കപൂര്‍ത്തല പോലീസിന്റെയും തര്‍ണ്‍ തരണ്‍ പോലീസിന്റെയും സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment