New Update
/sathyam/media/media_files/4v7fEvqj9P8qetJzYsJD.jpg)
ഹൈദരാബാദ്: ഹൈദരാബാദിന് സമീപം വൻ മയക്കുമരുന്ന് വേട്ട. ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന 400 കിലോഗ്രാമിലധികം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.
Advertisment
രാമോജി ഫിലിം സിറ്റിക്ക് സമീപം വെച്ച് ഒരു ചരക്ക് ലോറിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
ഒരു ലോഡ് തേങ്ങയുമായി പോവുകയായിരുന്ന ലോറിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. തേങ്ങകൾക്കിടയിൽ ആരും കാണാത്തവിധം വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശികളായ ചോട്ടു നാരായണ ലാൽ നായിക്, പുഷ്കർ രാജ് നായിക്, കിഷൻ ലാൽ നായക് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.