മഹാകുംഭ മേളയിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ 'ഗരുഡ രക്ഷക്' പദ്ധതിയുമായി ഡിഎസ്‌പി മ്യൂച്വൽ ഫണ്ട്

New Update
Garuda Rakshak

മുംബൈ: മഹാകുംഭ മേളയിൽ കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ഡിഎസ്‌പി മ്യൂച്വൽ ഫണ്ട്, ഡെന്റ്സു ക്രിയേറ്റീവ് വെബ്ച്ട്ട്ണി, ഫാൽക്കോ റോബോട്ടിക്‌സ് എന്നിവർ സഹകരിച്ച്  ഡ്രോൺ ഉപയോഗിച്ചുള്ള സെർച്ച് ആൻഡ് റെസ്ക്യൂ പദ്ധതി 'ഗരുഡ രക്ഷക്' പ്രഖ്യാപിച്ചു. 


Advertisment

മുൻപ് നടന്നിട്ടുള്ള വിവിധ കുംഭ മേളകളിൽ 250,000 പേരെ കാണാതായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇങ്ങനെ കാണാതായവരിൽ നല്ലൊരു ശതമാനവും കുട്ടികളായിരുന്നു. ഈ വർഷം, 400 ദശലക്ഷം ഭക്തർ കുംഭ മേളയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.



 ഒരു കുട്ടിയെ കാണാതായാൽ, രക്ഷിതാക്കൾക്ക് ലോസ്റ്റ് ആൻഡ് ഫൗണ്ട് സെന്ററിലെ അവരുടെ ഐഡി ബാൻഡുകളിൽ ടാപ്പ് ചെയ്ത് ഗരുഡ രക്ഷക് സിസ്റ്റം സജീവമാക്കാം. കുട്ടിയുടെ റിസ്റ്റ്ബാൻഡിൽ നിന്നുള്ള തത്സമയ ജിയോ-ഡാറ്റ ഉൾക്കൊള്ളുന്ന ഡ്രോൺ, മിനിറ്റുകൾക്കുള്ളിൽ കുട്ടിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നു. 

ഈ ഡ്രോൺ രക്ഷാപ്രവർത്തകരെ ദൃശ്യപരമായി നയിക്കുകയും കുട്ടിയുടെ വിശദാംശങ്ങൾ ഓൺ-ഗ്രൗണ്ട് റെസ്‌ക്യൂ ടീമിന് കൈമാറുകയും ചെയ്യുന്നു. ഇത്, ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ പോലും, തടസ്സമില്ലാത്തതും, വേഗതയേറിയതും വിശ്വസനീയവുമായ ഒരു രക്ഷാപ്രവർത്തനം ഉറപ്പാക്കുന്നു.

Advertisment