ചെന്നൈ:കോവിലമ്പക്കത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ ചികിത്സയിലാണ്.
കോവിലമ്പക്കം സ്വദേശികളായ മുനുസാമി (75), ശാന്തി (45), അജിത്കുമാര്‍ (27) എന്നിവരാണ് മരിച്ചത്. മുനുസാമിയുടെ ഭാര്യ റാണിയാണ് (70) ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. മാര്‍ച്ച് 5ന് പുലര്‍ച്ചെയായിരുന്നു അപകടം.
കുടുംബം ഉറങ്ങിക്കിടന്ന സമയത്താണ് പാചക വാതക സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്നത്. രാവിലെ കുടുംബാംഗമായ രഘു ഇലക്ട്രിക് സ്വിച്ച് ഓണ്‍ ചെയ്തതോടെയാണ് സ്ഫോടനമുണ്ടായത്.
തീ പടര്‍ന്നതോടെ രഘു വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കകം വീട് മുഴുവന്‍ തീ പടരുകയായിരുന്നു.