ഗ്യാസ് സിലിണ്ടറുകൾ നിറച്ച ട്രക്കിലേയ്ക്ക് ലോറി ഇടിച്ചുകയറി വൻ ദുരന്തം, സിലിണ്ടറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു: സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം അകലെയ്ക്ക് കേട്ടുവെന്ന് നാട്ടുകാർ

ഇടിയുടെ ആഘാതത്തിൽ ​ഗ്യാസ് സിലിണ്ടറുകൾ കൂട്ടമായി പൊട്ടിത്തെറിക്കുകയും വൻ അ​ഗ്നിബാധയ്ക്ക് കാരണമാകുകയും ചെയ്തു

New Update
CYLINDER

 ജയ്പൂർ:  ജയ്പൂർ-അജ്മീർ ഹൈവേയിൽ ദുഡുവിലെ സൻവാർദ പ്രദേശത്തിന് സമീപം എൽപിജി സിലിണ്ടറുകൾ നിറച്ച ട്രക്കിലേയ്ക്ക് ലോറി ഇടിച്ചുകയറി വൻ ദുരന്തം.  

Advertisment

ഇടിയുടെ ആഘാതത്തിൽ ​ഗ്യാസ് സിലിണ്ടറുകൾ കൂട്ടമായി  പൊട്ടിത്തെറിക്കുകയും വൻ അ​ഗ്നിബാധയ്ക്ക് കാരണമാകുകയും ചെയ്തു.  തീപിടുത്തത്തിൽ ഏഴ് വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു.

മൗജ്മാബാദ് മേഖലയിലാണ്  നാടിനെ നടുക്കിയ  അപകടം നടന്നത്, പിന്നാലെ കട്ടിയുള്ള കറുത്ത പുക ആകാശത്തേക്ക് ഉയർന്നു. സ്ഫോടനങ്ങളുടെ ശബ്ദം കിലോമീറ്ററുകൾ അകലെയ്ക്ക് കേട്ടു.  തുടർന്ന് ജയ്പൂർ-അജ്മീർ ഹൈവേയുടെ ഇരുവശത്തുമുള്ള ഗതാഗതം ഉടൻ നിർത്തിവച്ചു, 

 ദുഡു, ബഗ്രു, കിഷൻഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള  അഗ്നിശമന സേനാ അം​ഗങ്ങൾ വളരെപണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. 

Advertisment