/sathyam/media/media_files/2026/01/06/gas-pipeline-2026-01-06-13-40-48.jpg)
ഡല്‍ഹി: ആന്ധ്രാപ്രദേശിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ കൊണസീമ ജില്ലയിലെ ഒ.എന്‍.ജി.സി.യുടെ ഉടമസ്ഥതയിലുള്ള ഒരു കിണറില്‍ ഗ്യാസ് പൈപ്പ്ലൈന്‍ ചോര്‍ച്ച. ഒ.എന്‍.ജി.സി.യുടെ ഉല്‍പാദന കരാറുകാരായ ഡീപ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടത്തുന്ന മോറി ഗ്രാമത്തിലെ മോറി-5 കിണറിലാണ് സംഭവം.
മഹാരത്ന കമ്പനിയായ ഒ.എന്‍.ജി.സി.യുടെ ഒരു ഉദ്യോഗസ്ഥന്‍ പങ്കിട്ട പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, സംഭവത്തില്‍ മരണങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തമുണ്ടായ ഉടന്‍ തന്നെ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചു.
'മോറി-5 കിണറിലെ ഗ്യാസ് പൈപ്പ്ലൈന്‍ ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമായത്. ഉല്‍പ്പാദന വര്‍ദ്ധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡീപ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഈ കിണറ്റില്‍ പ്രവര്‍ത്തിക്കുന്നു.
ഒഎന്‍ജിസി ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ഗ്രാമവാസികള്‍ പരിഭ്രാന്തിയിലും ഭയത്തിലുമാണ്,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us