മുംബൈ: ഗൗതം അദാനി, സാഗര്‍ അദാനി, സീനിയര്‍ എക്സിക്യുട്ടീവ് വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ യുഎസ് ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ട് ലംഘിച്ചതിന് കുറ്റം ചുമത്തിയിട്ടില്ലെന്ന് വ്യക്തമാക്കി പ്രസ്താവന ഇറക്കി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്.
യുഎസ് ഡിഒജെയുടെ കുറ്റപത്രത്തിലോ യുഎസ് എസ്ഇസിയുടെ സിവില്‍ പരാതിയിലോ പ്രതിപാദിച്ചിട്ടുള്ള കണക്കുകളില്‍ എഫ്‌സിപിഎയുടെ ലംഘനത്തിന് ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.
ഈ ഡയറക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റപത്രത്തില്‍ സെക്യൂരിറ്റീസ് തട്ടിപ്പ് ഗൂഢാലോചന, വയര്‍ തട്ടിപ്പ് ഗൂഢാലോചന, ആരോപണവിധേയമായ സെക്യൂരിറ്റീസ് തട്ടിപ്പ് എന്നിങ്ങനെ മൂന്ന് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടന്നും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ പ്രസ്താവനയില്‍ പറയുന്നു.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ (ഡിഒജെ) കുറ്റപത്രത്തിലും യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ (എസ്ഇസി) സിവില്‍ പരാതിയിലും ഈ വ്യക്തികള്‍ക്കെതിരായ കൈക്കൂലി, അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്നും കമ്പനി പറഞ്ഞു.