ഇന്ത്യയുടെ ജിഡിപി വളർച്ച ആദ്യപാദത്തിൽ 7.8 ശതമാനം

ഇന്ത്യയുടെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി 7.8 ശതമാനമായി ഉയര്‍ന്നു.

New Update
Untitled

ഡല്‍ഹി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച അഞ്ചു പാദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം. 


Advertisment

ഇന്ത്യയുടെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി 7.8 ശതമാനമായി ഉയര്‍ന്നു. ജനുവരി- മാര്‍ച്ചിലെ 7.4 ശതമാനത്തെക്കാളും 2024- 25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ 6.5 ശതമാനത്തെക്കാളും ഉയര്‍ന്ന നിരക്കാണിത്.


നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലുള്ള ഇന്ത്യയുടെ ദ്രുതഗതിയിലെ വളര്‍ച്ച, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം കൂടുതല്‍ ഉറപ്പിക്കുകയാണ്. 

Advertisment