/sathyam/media/media_files/2026/02/11/untitled-2026-02-11-11-22-37.jpg)
ഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രസാധകരായ 'പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ'യ്ക്ക് ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചു. പുസ്തകത്തിന്റെ ഉള്ളടക്കം ചോര്‍ന്നതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചന കേസിലാണ് നടപടി.
പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ വിവരങ്ങള്‍ പുറത്തായതിനെക്കുറിച്ച് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും അന്വേഷണത്തില്‍ സഹകരിക്കാനും പ്രസാധകരോട് ആവശ്യപ്പെട്ടു.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ 24 മണിക്കൂറിനുള്ളില്‍ പെന്‍ഗ്വിന്‍ അധികൃതര്‍ രണ്ട് തവണ വിശദീകരണക്കുറിപ്പുകള്‍ പുറത്തിറക്കിയിരുന്നു.
ജനറല്‍ നരവനെയുടെ സൈനിക ജീവിതത്തെയും അദ്ദേഹം ചുമതലയിലിരുന്ന കാലത്തെ പ്രധാന സംഭവങ്ങളെയും കുറിച്ചുള്ളതാണ് ഈ ആത്മകഥ. പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി ചോര്‍ന്നത് സുരക്ഷാപരമായ ഗൂഢാലോചനയുടെ ഭാഗമാണോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us