ഡല്‍ഹി: തണുപ്പുകാലത്ത് മിക്ക വീടുകളിലും ഗെയ്സറുകള്‍ ഉപയോഗിക്കാറുണ്ട്. കാരണം ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. ഗെയ്‌സര്‍ നമുക്ക് കുളിക്കാന്‍ ആവശ്യമായ ചൂടുവെള്ളം ഉടനടി നല്‍കും.
കുളിക്കുന്നതിനിടെ പലതവണ ഗെയസര്‍ ഓണാക്കുന്നതു മൂലം വൈദ്യുതാഘാതമേറ്റ് നിരവധി പേര്‍ മരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തണുപ്പുകാലത്ത് വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്.
/sathyam/media/media_files/2025/01/08/8gpQ1qIQulY7DkYYs1db.jpg)
15 മിനിറ്റ് മാത്രം ഗെയ്‌സര്‍ ഓണാക്കുകയും ശേഷം അത് ഓഫ് ചെയ്തിട്ട് മാത്രം കുളിക്കണമെന്നുമാണ് നിര്‍ദേശം. ഗെയ്‌സര്‍ ഓണാക്കി ബക്കറ്റില്‍ ചൂടുവെള്ളം നിറച്ച ശേഷം ഉപകരണം ഓഫ് ചെയ്യാം. ഇങ്ങനെ ചെയ്താല്‍ സുരക്ഷിതമായി കുളിക്കാം. ഭൂരിഭാഗം ആളുകളും കുളികഴിഞ്ഞാല്‍ ഗെയ്‌സര്‍ ഓഫ് ചെയ്യാന്‍ മറക്കും. ഇത് അപകടകരമായേക്കാം
സാധാരണ മിക്ക ബാത്ത്‌റൂമുകളിലും ഗെയ്‌സറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗെയ്‌സര്‍ എപ്പോഴും ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒരു പ്രൊഫഷണലിനെക്കൊണ്ട് ആയിരിക്കണം.
/sathyam/media/media_files/2025/01/08/bVOJfhXyVSepPBK2M6KS.jpg)
ഒരിക്കലും ഈ ഉപകരണം സ്വയം ഇന്‍സ്റ്റാള്‍ ചെയ്യരുത്. കാരണം ഇത് ഘടിപ്പിക്കുന്നതിലെ ചെറിയ അശ്രദ്ധ പോലും അപകടകരമാകും.
ഗെയ്‌സറിന് സമീപം അധികം വൈദ്യുത വയറുകളും ഉണ്ടാകരുത്. ഇവ വളരെയധികം ദോഷം ചെയ്യും. ഇവ മൂലം വൈദ്യുതാഘാതമുണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ് മുന്നറിയിപ്പ്.