ഡല്‍ഹി: ഭര്‍തൃവീട്ടില്‍ കുളിക്കുന്നതിനിടെ ഗെയ്‌സര്‍ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബറേലിയിലെ മിര്‍ഗഞ്ച് ഏരിയയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് സംഭവം.
നവംബര്‍ 22 നാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. അപകട സമയത്ത് യുവതി ഭര്‍തൃവീട്ടിലായിരുന്നു. വൈകിട്ട് കുളിക്കാനായി കുളിമുറിയിലേക്ക് പോയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ഭര്‍ത്താവും വീട്ടുകാരും പലതവണ വിളിച്ചെങ്കിലും പ്രതികരിച്ചില്ല. തുടര്‍ന്ന് കുടുംബം വാതില്‍ തകര്‍ത്ത് കയറിയപ്പോവാണ് യുവതി നിലത്ത് അബോധാവസ്ഥയില്‍ കിടക്കുന്നതി കണ്ടത്. ഗെയ്‌സര്‍ പൊട്ടിത്തെറിച്ച നിലയിലായിരുന്നു.
ഉടന്‍ തന്നെ വീട്ടുകാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവം പോലീസില്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല, പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.