/sathyam/media/media_files/tmvfgUgmnkZeLzEldBIi.jpg)
ഹൈ​ദ​രാ​ബാ​ദ്: വി​പ്ല​വ ​ഗായകനും മു​ൻ ന​ക്സ​ലൈ​റ്റു​മാ​യ ഗ​ദ്ദ​ർ (77) അ​ന്ത​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ​നി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഗുമ്മടി വിത്തൽ റാവു എന്നാണ് ഗദ്ദറിന്റെ യഥാർത്ഥ പേര്.
1980-ക​ളി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ (മാ​ർ​ക്സി​സ്റ്റ്-​ലെ​നി​നി​സ്റ്റ്) അം​ഗ​മാ​യ ഗ​ദ്ദ​ർ, സം​ഘ​ട​ന​യു​ടെ സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ ജ​ന​നാ​ട്യ മ​ണ്ഡ​ലി​യു​ടെ സ്ഥാ​പ​ക​നാ​യി​രു​ന്നു. മാ​വോ​യി​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​നാ​യി ന​ക്സ​ലൈ​റ്റ് പ്ര​സ്ഥാ​ന​വുമാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ച ഗ​ദ്ദ​ർ 2017 ൽ ​മാ​വോ​യി​സ​ത്തോ​ട് വി​ട​പ​റ​ഞ്ഞു. പി​ന്നീ​ട് തെ​ലു​ങ്കാ​ന രൂ​പീ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ മു​ന്നി​ൽ​നി​ന്നു പ്ര​വ​ർ​ത്തി​ച്ചു.
ഗദ്ദറിന്‍റെ വിപ്ലവ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും നിരവധി ആരാധകരാണ് തെലങ്കാനയിലുള്ളത്. 2011-ൽ ജയ് ഭോലോ തെലങ്കാന എന്ന ചിത്രത്തിലെ ഗാനത്തിന് ഗദ്ദറിന് സര്‍ക്കാരിന്‍റെ നന്ദി അവാർഡ് ലഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us