ഡൽഹി: സൂര്യനിൽ ശക്തമായ സ്ഫോടനം രേഖപ്പെടുത്തിയതായി നാസ. മെയ് 10 വെള്ളിയാഴ്ചയും മെയ് 11 ശനിയാഴ്ചയുമാണ് സ്ഫോടനം നടന്നതെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വ്യക്തമാക്കുന്നു.
പുറത്തുവന്ന പ്രസ്താവന അനുസരിച്ച്, ഏജൻസിയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി രണ്ട് സൗരജ്വാലകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ഫോടനത്തിൻ്റെ നിരവധി ചിത്രങ്ങളും നാസ പങ്കുവെച്ചിട്ടുണ്ട്. സൗരജ്വാലകൾ ഊർജ്ജത്തിൻ്റെ ശക്തമായ പൊട്ടിത്തെറികളാണ്.
അഗ്നിജ്വാലകളും സോളാർ സ്ഫോടനങ്ങളും റേഡിയോ കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക് പവർ ഗ്രിഡുകൾ, നാവിഗേഷൻ സിഗ്നലുകൾ എന്നിവയെ ബാധിക്കുകയും ബഹിരാകാശ വാഹനങ്ങൾക്കും ബഹിരാകാശയാത്രികർക്കും അപകടസാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യും, നാസ പ്രസ്താവനയിൽ പറഞ്ഞുവ്യക്തമാക്കി.