/sathyam/media/media_files/2026/02/18/untitled-2026-02-18-10-03-24.jpg)
ഡല്‍ഹി: ഇന്‍ഡോറില്‍ 24 വയസ്സുകാരിയായ കാമുകിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോടൊപ്പം സമയം ചെലവഴിച്ച പ്രതി പിയൂഷ് ധംനോതിയ, കൃത്യത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പുഞ്ചിരിയോടെയാണ് മറുപടി നല്‍കിയത്. യാതൊരു പശ്ചാത്താപവുമില്ലാതെയായിരുന്നു പ്രതിയുടെ പെരുമാറ്റം.
'എല്ലാം മറന്നേക്കൂ, നടക്കേണ്ടത് നടന്നുകഴിഞ്ഞു. ഇനി അറിഞ്ഞിട്ട് എന്ത് ചെയ്യാനാണ്?' എന്നായിരുന്നു ഇന്‍ഡോറിലെ പോലീസ് സ്റ്റേഷനില്‍ നിന്ന് ജീപ്പിലേക്ക് കയറ്റുന്നതിനിടെ പിയൂഷ് പറഞ്ഞത്. കൂടുതല്‍ ചോദിച്ചപ്പോള്‍ കൃത്യമായ സമയം വരുമ്പോള്‍ എല്ലാവരോടും പറയാമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 10-നാണ് സംഭവം നടന്നത്. വാടക മുറിയിലെത്തിച്ച യുവതിയുടെ കയ്യും കാലും കെട്ടിയിടുകയും നിലവിളിക്കാതിരിക്കാന്‍ വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുകയും ചെയ്ത ശേഷം കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം മൃതദേഹത്തിന് അരികിലിരുന്ന് ഇയാള്‍ മദ്യപിച്ചതായും പിന്നീട് ലൈംഗികാതിക്രമം നടത്തിയതായും പോലീസ് കണ്ടെത്തി.
ഫെബ്രുവരി 13-ന് മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് വാതില്‍ പൊളിച്ചപ്പോഴാണ് നഗ്‌നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ പിയൂഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മില്‍ വിവാഹത്തെച്ചൊല്ലി നിരന്തരമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കൂടാതെ, യുവതി മറ്റ് പുരുഷന്മാരോട് സംസാരിക്കുന്നത് പിയൂഷില്‍ വലിയ അരക്ഷിതാവസ്ഥയും സംശയവും ഉണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം പന്‍വേലിലേക്ക് ഒളിവില്‍ പോയ പ്രതി, യുവതിയുടെ ഫോണ്‍ ഉപയോഗിച്ച് അവരെ മോശമായി ചിത്രീകരിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കാനും ശ്രമിച്ചു. നിലവില്‍ ഫോറന്‍സിക് പരിശോധനകളും ഫോണ്‍ രേഖകളും കേന്ദ്രീകരിച്ചുള്ള കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us