ഗോ​വ​യി​ലെ നി​ശാ ക്ല​ബ് അ​പ​ക​ടം: പ്ര​ധാ​ന പ്ര​തി​ക​ളും ക്ല​ബ്ബു​ട​മ​ക​ളു​മാ​യ ലൂ​ത്ര സ​ഹോ​ദ​ര​ന്മാ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. ഇരുവരും അറസ്റ്റിലായത് തായ്ലൻഡിൽ നിന്നും

New Update
goa

​ഡ​ൽ​ഹി: ഗോ​വ​യി​ലെ നി​ശാ ക്ല​ബി​ന് തീ​പി​ടി​ച്ച് 25 പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന പ്ര​തി​ക​ളും ക്ല​ബ്ബു​ട​മ​ക​ളു​മാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​റ​സ്റ്റി​ല്‍.

Advertisment

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ താ​യ്‌​ല​ൻ​ഡി​ലേ​ക്ക് ക​ട​ന്നി​രു​ന്ന ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ഇ​ന്ത്യ​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ഇ​ന്‍റ​ർ പോ​ള്‍ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പെ​ടു​വി​ച്ചി​രു​ന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യ്‌​ല​ൻ‌​ഡി​ൽ എ​ത്തി ഇ​വ​രെ രാ​ജ്യ​ത്തേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

ഡി​സം​ബ​ര്‍ ആ​റി​ന് അ​ര്‍​ധ രാ​ത്രി 11ഓ​ടെ​യാ​ണ് ഗോ​വ പ​നാ​ജി​ക്ക് സ​മീ​പം അ​ർ​പോ​റ ഗ്രാ​മ​ത്തി​ലെ നി​ശാ ക്ല​ബി​ന് തീ​പി​ടി​ക്കു​ന്ന​ത്.

അ​പ​ക​ട​ത്തി​ല്‍ 25 പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തെ​കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​രു​ന്നി​ല്ല എ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ ഉ​ട​മ​ക​ളി​ലോ​രാ​ളെ​യും മാ​നേ​ജ​റെ​യും മ​റ്റ് നാ​ലു ജി​വ​ന​ക്കാ​രെ​യും അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Advertisment