/sathyam/media/media_files/wYOPYnqhprDPsLo2FEaU.jpg)
ചെന്നൈ: അന്ധവിശ്വാസങ്ങളോ ശാസ്ത്രീയമല്ലാത്ത പൊതുഭയങ്ങളോ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി.
ചെന്നൈയില്‍ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെടുത്തി സ്വകാര്യ വസതിയില്‍ നിന്ന് വിഗ്രഹങ്ങള്‍ നീക്കം ചെയ്ത കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.
സമാധാനപരമായിട്ടുള്ള സ്വകാര്യ വിഗ്രഹപൂജ മറ്റുള്ളവര്‍ക്ക് തടസപ്പെടുത്താന്‍ കഴിയില്ലെന്നും അത്തരം പ്രവൃത്തികള്‍ക്കെതിരായ പൊതുജനങ്ങളുടെ അന്ധവിശ്വാസങ്ങള്‍ക്ക് മുന്നില്‍ സംസ്ഥാനത്തിന് വഴങ്ങിക്കൊടുക്കാനാകില്ലെന്നും ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തി നിരീക്ഷിച്ചു.
ഒരു വ്യക്തിക്ക് തന്റെ സ്വകാര്യ പരിസരത്ത് ഏതെങ്കിലും വിഗ്രഹം വെക്കാനും സമാധാനപരമായി ആരാധിക്കാനും അത്തരം പ്രവൃത്തികളില്‍ താല്‍പ്പര്യമുള്ള സുഹൃത്തുക്കളേയൊ അയല്‍ക്കാരേയോ ക്ഷണിക്കാനും ആഗ്രഹമുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ കഴിയില്ല.
ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും തെറ്റായ പ്രവണതകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കാന്‍ പാടില്ല.
ദൈവമോ വിഗ്രഹമോ ഒരു മനുഷ്യനേയും ഉപദ്രവിക്കില്ല. ഇത്തരം കാര്യങ്ങള്‍ അന്ധവിശ്വാസമാണ്.
മറിച്ച് ഭക്തിയുടേയോ ശാസ്ത്രത്തിന്റേയോ തത്വങ്ങളുമായി ചേര്‍ന്ന് പോകുന്നവയല്ലെന്നും കോടതി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us