തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെയും ഇളയ സഹോദരനെയും കുത്തിക്കൊലപ്പെടുത്തി യുവാവ്

സംഭവത്തിന് തൊട്ടുപിന്നാലെ, പ്രതി പോലീസിനെ വിളിച്ച് കീഴടങ്ങി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 103 പ്രകാരം പോലീസ് കേസെടുത്തു.

New Update
Untitled

ഡല്‍ഹി: തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെയും ഇളയ സഹോദരനെയും കുത്തിക്കൊലപ്പെടുത്തി യുവാവ്. ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് സംഭവം.

Advertisment

സംഭവത്തിന് തൊട്ടുപിന്നാലെ, പ്രതി പോലീസിനെ വിളിച്ച് കീഴടങ്ങി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 103 പ്രകാരം പോലീസ് കേസെടുത്തു.


ജില്ലയിലെ ഭീമാവരം പ്രദേശത്താണ് ഈ ദാരുണമായ സംഭവം നടന്നതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയായ ജി. ശ്രീനിവാസ് (38) ഞായറാഴ്ച രാത്രി വീട്ടില്‍ വെച്ച് അമ്മ മഹാലക്ഷ്മി (60), ഇളയ സഹോദരന്‍ രവി തേജ (33) എന്നിവരുമായി രൂക്ഷമായ തര്‍ക്കം ഉണ്ടായി. 


തര്‍ക്കം രൂക്ഷമായതോടെ പ്രകോപിതനായ ശ്രീനിവാസ് അടുക്കളയില്‍ കരുതിയിരുന്ന കത്തി എടുത്ത് അമ്മയെയും സഹോദരനെയും ആക്രമിച്ചു.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മൂന്ന് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും അമ്മയും മകനും രക്തത്തില്‍ കുളിച്ച് നിലത്ത് കിടക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment