പൂനെ: 2002ലെ ഗോധ്ര ട്രെയിന്‍ കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കവെ പരോളിലിറങ്ങി ഒളിവില്‍ പോയ പ്രതിയെ പൂനെയില്‍ ഒരു മോഷണക്കേസില്‍ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഗോധ്ര ട്രെയിന്‍ കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 31 പേരില്‍ ഒരാളായ സലിം ജാര്‍ദയെ ജനുവരി 22-ന് പൂനെ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു
ഗ്രാമപ്രദേശങ്ങളില്‍ മോഷണം നടത്തിയിരുന്ന സംഘത്തിലെ അംഗങ്ങളെയും അറസ്റ്റ് ചെയ്തു.
2024 സെപ്റ്റംബര്‍ 17-ന് ഗുജറാത്തിലെ ഒരു ജയിലില്‍ നിന്ന് ഏഴ് ദിവസത്തെ പരോളില്‍ ജാര്‍ദ പുറത്തിറങ്ങി. പിന്നീട് ഒളിവില്‍ പോയി.
അന്വേഷണത്തിനിടെ, ഗോധ്ര ട്രെയിന്‍ കൂട്ടക്കൊല കേസുമായി പ്രതിയുടെ ബന്ധം വെളിപ്പെട്ടതായി ആലഫട്ട പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ദിനേശ് ടെയ്‌ഡെ പറഞ്ഞു.
അന്വേഷണത്തിനിടെ, ജാര്‍ദ നടത്തിയതായി പറയപ്പെടുന്ന മൂന്ന് മോഷണ കേസുകള്‍ വെളിച്ചത്തുവന്നതായി അദ്ദേഹം പറഞ്ഞു
ഗോധ്രയില്‍ നിന്ന് പൂനെയിലേക്ക് സംഘത്തോടൊപ്പം വന്ന് ഇയാള്‍ മോഷണങ്ങള്‍ നടത്തിയിരുന്നതായി ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.